89 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

HIGHLIGHTS : Youth arrested with 89 grams of MDMA

കോഴിക്കോട് : വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 89 ഗ്രാം എംഡിഎംഎ യുമായി ഒരാള്‍ പിടി യില്‍. കുണ്ടായി ത്തോട് തോണിച്ചിറ കരിമ്പാടന്‍ അജിത്തി(22)നെയാ ണ് പുതിയ സ്റ്റാന്‍ഡ് പരിസരത്തുവച്ച് നര്‍ക്കോട്ടിക്ക് സെല്‍ അസി. കമീഷണര്‍ കെ എ ബോസിന്റെ നേതൃത്വത്തിലു ള്ള ഡന്‍സാഫും എസ്‌ഐ ആര്‍ ജഗമോഹന്‍ ദത്തന്റെ നേതൃത്വ ത്തിലുള്ള കസബ പൊലീസും ചേര്‍ന്ന് പിടിച്ചത്.

മൂന്നരലക്ഷം രൂപ വിലവരുന്ന ലഹരിമരുന്നാ ണ് ഇയാളില്‍നിന്ന് പിടിച്ചെടു ത്തത്. ഓപ്പറേഷന്‍ ഡി ഹണ്ടി ന്റെ ഭാഗമായി ബസ് സ്റ്റാന്‍ഡ് പരിസരങ്ങളില്‍ നടത്തിയ പരി ശോധനയിലാണ് ഇയാള്‍ പിടി യിലായത്. ബംഗളൂരുവില്‍നിന്ന് ടൂറിസ്റ്റ് ബസിലാണ് ലഹരി എത്തിച്ചത്. ബംഗളൂരു കേന്ദ്രീക രിച്ചുള്ള ലഹരിമാഫിയ സംഘ ത്തിലെ മുഖ്യകണ്ണിയാണ് പിടിയിലായത്.

sameeksha-malabarinews

ബംഗളുരു വില്‍നിന്നെത്തിക്കുന്ന ലഹരിമരുന്ന് ഫറോ ക്ക്, കുണ്ടായിത്തോട് എന്നിവിടങ്ങള്‍ കേന്ദ്രീ കരിച്ചാണ് വില്‍ക്കുന്ന ത്. കോഴിക്കോട്ടുനിന്ന് ബംഗളൂരുവില്‍ പഠന ത്തിനെത്തുന്ന യുവാ ക്കളെ പരിചയപ്പെട്ട് അവര്‍ക്ക് ലഹരിയെ ത്തിച്ച് നല്‍കുന്ന രീതി യുമുണ്ട്. പിടിക്കപ്പെടാതിരി ക്കാന്‍ വാട്സാപ്പിലൂടെയായിരു ന്നു ബന്ധപ്പെട്ടിരുന്നത്.

എന്‍ജി നിയറിങ് ഡിപ്ലോമ വിദ്യാര്‍ഥിയാ യിരുന്ന അജിത്ത് അമിതലഹരി ഉപയോഗത്തെ തുടര്‍ന്ന് പഠനം പാതിവഴിയില്‍ അവസാനിപ്പി ച്ചു. ലഹരിമരുന്ന് വില്‍പ്പനയിലു ടെ കണ്ടെത്തിയ പണം ആര്‍ഭാട ജീവിതത്തിനായാണ് ചെലവഴി ച്ചിരുന്നത്. ഡന്‍സാഫ് എസ്‌ഐ മാരായ മനോജ് ഇടയേടത്ത്, കെ അബ്ദുറഹ്‌മാന്‍, കസബ സ്റ്റേഷനിലെ എസ്‌ഐമാരായ സജിത്ത്‌മോന്‍, എം ജെ ബെന്നി തുടങ്ങിയവരാണ് സംഘത്തിലു ണ്ടായിരുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!