HIGHLIGHTS : Several people arrested in Farooq; Police tighten checks against drugs
ഫറോക്ക്: മയക്കുമരുന്ന് ഉപയോഗിക്കുന്ന വർക്കും വിൽപ്പനക്കാർക്കുമെ തിരെ ഫറോക്ക് പൊലീസ് നടപടി ശക്തമാക്കിയതിനെ തുടർന്ന് വിവിധ പ്രദേശങ്ങളിൽനിന്ന് നിരവധി യുവാക്കൾ പിടിയിലായി.
ആളൊഴിഞ്ഞ പറമ്പുകൾ, കെട്ടിടങ്ങൾ, മൈതാനങ്ങൾ, റെയിൽ ഓരങ്ങൾ തുടങ്ങിയ കേന്ദ്രങ്ങളിൽ പതിവായി തമ്പടിക്കുന്ന യുവാക്കളെയാണ് കൂട്ടത്തോടെ പിടികൂടിയത്. ഫറോക്ക് പുറ്റെക്കാട് നിന്നുമാത്രം അഞ്ചുപേരെ കസ്റ്റഡിയിലെടുത്തു.
വിവിധ ഭാ ഗങ്ങളിൽനിന്നായി പതിനഞ്ചോളം പേരാണ് ചൊവ്വാഴ്ച വലയിലായത്. വരുംദിവസങ്ങളിലും കർശന നടപടി തുടരുമെന്ന് പൊലീസ് അറിയിച്ചു.