
മാനന്തവാടി : കാറിൽ കടത്തുകയായിരുന്ന 8560 കഞ്ചാവുമായി യുവാവ് പിടിയിൽ. കാഞ്ഞിരങ്ങാട് പുതുശ്ശേരി തെക്കേതിൽ ടി എസ് വിശാഖി(26)നെ യാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. എളുമന്ദം കൊണിയൻമുക്കിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് ബൈജു, പ്രിവന്റീവ് ഓഫീസർമാരായ ഇ അരുൺ പ്രസാദ്, എ ദിപു, സിവിൽ എക്സൈസ് ഓഫീസർമാരായ ഒ ഷാഫി, പി വിജേഷ്കു മാർ, കെ സജിലാഷ്, സ്റ്റാലിൻ വർഗീസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ എം കെ വീണ, ഡ്രൈവർ പി ഷിംജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കഞ്ചാവ് കടത്തിയ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വലിയ അളവില്‍ കഞ്ചാവ് കാറില്‍ സൂക്ഷിക്കുകയും ചില്ലറ വില്‍പ്പനക്കുള്ള പൊതികളാക്കി വിവിധയിടങ്ങളില്‍ സഞ്ചരിച്ച് വില്‍പ്പന നടത്തുകയുമായിരുന്നു ഇയാളുടെ രീതിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം ഇപ്പോള്‍ പിടിയിലായ വിശാഖിന്‍റെ പേരിലുള്ളതല്ല വാഹനമെന്നും മറ്റൊരാളുടെ പേരിലുള്ള വാഹനം ഇയാള്‍ ഉപയോഗിക്കുകയായിരുന്നുവെന്നും കണ്ടെത്തിയ എക്‌സൈസ് സംഘം വാഹനത്തിന്റെ ഉടമസ്ഥനായി അന്വേഷണം നടത്തിവരികയാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




