
കോഴിക്കോട്: ആറുലക്ഷത്തിലധികം രൂപ വിലവരുന്ന 450 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയില്‍. ഓമശേരി താഴെപ്പൊയില്‍ ടി പി മുഹമ്മദ് ഷഫീഖിനെയാണ് കോഴിക്കോട് എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ എക്‌സസ് ഇന്‍സ്‌പെക്ടര്‍ പ്രഹ്ലാദനും സംഘവും ചേര്‍ന്ന് അരയിടത്ത് പാലത്തുനിന്ന് കോട്ടൂളി കളിപ്പൊയ്കയിലേക്ക് പോകുന്ന റോഡി ല്‍വച്ച് അറസ്റ്റ് ചെയ്തത്.
മലേഷ്യയില്‍നിന്ന് ബംഗളുരു വഴി കൊടുവള്ളിയിലെത്തിക്കുന്ന കുഷ് എന്ന പേരില്‍ അറിയപ്പെടുന്ന ഹൈബ്രിഡ് ഇനത്തില്‍പ്പെട്ട കഞ്ചാവ് സോഷ്യല്‍ മീഡിയ വഴി ഓര്‍ഡര്‍ സ്വീകരിച്ചാണ് കോഴിക്കോട് ടൗണില്‍ വില്‍പ്പന നടത്തുന്നത്. കോഴിക്കോട് എക്‌സൈസിന്റെ കുറെയേറെക്കാലത്തെ നിരീക്ഷണത്തിനൊടുവിലാണ് പ്രതി ഷഫീഖ് പിടിയിലാവുന്നത്.
പരിശോധനയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) സി രാമകൃഷ്ണന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ കെ പി രാജേഷ്, ടി വി റിഷിത് കുമാര്‍, ആര്‍ എന്‍ സുശാന്ത്, സിഇഒമാരായ പ്രജിത്ത്, അശ്വിന്‍, സൂരജ്, അബി സുരേഷ്, സിഇഒ ഡ്രൈവര്‍ ഹിതിന്‍ ദാസ് എന്നിവര്‍ ഉണ്ടായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




