വന്യമൃഗശല്യം ഗൂഡല്ലൂരില്‍ ഇന്ന് കടയടപ്പ് സമരം

ഗൂഡല്ലൂര്‍ : വന്യമൃഗങ്ങളുടെ ആക്രമണ ത്തില്‍ പ്രതിഷേധിച്ച് ഗുഡല്ലൂര്‍ മണ്ഡലത്തില്‍ വ്യാപാരികള്‍ 24 മണിക്കൂര്‍ കടയടപ്പ് സമരം നടത്തും. വ്യാഴം രാവിലെ 6 മുതല്‍ക്ക് വെള്ളി രാവിലെ 6 വരെയാണ് സമരം.

വന്യമൃഗങ്ങളുടെ ആക്രമ ണം തടയാന്‍ പ്രതിരോധ കിടങ്ങും സോളാര്‍ വേലിയും നിര്‍മിക്കുക, വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ 20 ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും നല്‍കുക, ഊട്ടി-മൈസുരു ഗുഡല്ലൂര്‍ ദേശീയ പാത, ഗൂഡല്ലൂര്‍- നാടുകാണി സംസ്ഥാനപാത തുടങ്ങിവയുടെ പ്രവൃത്തി നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top