മലപ്പുറം: മൂന്ന് കിലോ ഹാഷിഷ് ഓയിലുമായി യുവാവിനെ എക്സൈസ് എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തു. കോഡൂര്‍ സ്വദേശി മജീദ് (38)ആണ് പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് ചൊവ്വ വൈകിട്ട് ആറോടെ വലിയാട് വച്ചായിരുന്നു അറസ്റ്റ്.
പ്രതിയുടെ കോഡൂരിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഹാഷിഷ് ഓയില്‍ കണ്ടെത്തി. മജീദ് 25 കിലോ കഞ്ചാവുമായി മുമ്പ് ആന്ധ്രയില്‍ പിടിയിലായി ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
സ്റ്റേറ്റ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് സിഐ ടി അനില്‍കുമാര്‍, അംഗങ്ങളായ കെ വി വിനോദ്, ജി ആര്‍ രാഗേഷ്, മുഹമ്മദലി, പ്രജോഷ്, അരുണ്‍ ബസന്ത്, കെ രാജീവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




