വളാഞ്ചേരി 1.77 കോടിയുടെ കുഴല്‍പ്പണവുമായി യുവാവിനെ പൊലീസ് പിടികൂടി. എടപ്പാള്‍ കോലള മ്പ് സ്വദേശി കൊല്ല റയില്‍ അഫ്‌സല്‍ (40) ആണ് ഇന്നലെ രാവിലെ എട്ടര യോടെ വളാഞ്ചേരി യില്‍ പിടിയിലായത്.
ഇത്തിയോസ് കാ റില്‍ പണവുമായി വരികയായിരുന്നു അഫ്‌സല്‍ കോലളമ്പ് സ്വദേശി കണ്ടത്ത് വളപ്പില്‍ സിദ്ധിഖിന്റെ ഉട മസ്ഥതയിലുള്ള കാറിന്റെ പിന്‍സീറ്റിന്റെ ഇടയിലുള്ള രഹസ്യ അറയില്‍ സൂക്ഷിച്ച നിലയിലായിരുന്നു
പണം. സഹോദരന്‍ കരീം പറഞ്ഞതനുസരി ച്ച് സിദ്ധിഖാണ് അഫ്‌സലിന് പണം എത്തിച്ചുനല്‍കിയതെന്ന് പൊലീസ് പറഞ്ഞു.
പിടിച്ചെടുത്ത പണവും വാഹന വം തിരൂര്‍ കോടതിയില്‍ ഹാജരാ ക്കി. തിരൂര്‍ ഡിവൈഎസ്പി കെ എം ബിജുവിന്റെ നിര്‍ദേശപ്രകാരംവളാഞ്ചേരി എസ്എച്ച്ഒ അബ്ദുള്‍ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പണവും വാഹനവും പിടിച്ചെടുത്ത ത്. സംഘത്തില്‍ എസ്‌ഐ എം എം അബ്ദുള്‍ അസീസ്, സിപിഒമാ രായ പി ആന്‍സന്‍, കെ പി സൈലേഷ്, രജിത, വിനീത് എന്നിവരും ഉണ്ടായിരുന്നു.




