കൊച്ചി ഓടക്കുഴല്‍ കലാകാരന്‍ പി.ആര്‍.സുരേഷ് (60) അന്തരിച്ചു. സ്‌ട്രോക്കിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഗായിക അമൃത സുരേഷിന്റെ പിതാവാണ്. അമൃത തന്നെയാണ് പിതാവിന്റെ വിയോഗ വിവരം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. മൃതദേഹം ചക്കരപ്പറമ്പിലെ കെന്റ് നാലുകെട്ടില്‍ ബുധനാഴ്ച 11 വരെ പൊതുദര്‍ശനത്തിനു വയ്ക്കും. ശേഷം പച്ചാളം ശ്മശാനത്തില്‍ സംസ്‌കരിക്കും. ഗായിക അഭിരാമി സുരേഷാണ് ഇളയ മകള്‍.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



