കടയുടമയെയും സുഹൃത്തിനെയും ആക്രമിച്ചെന്ന പരാതിയില്‍ പൊലീസ് അന്വേഷിച്ചുവന്ന യുവാവ് പോക്‌സോ കേസില്‍ പിടിയില്‍

നടുവട്ടത്ത് കടയുടമയെയും സുഹൃത്തിനെയും ആക്രമിച്ചെന്ന പരാതിയില്‍ പൊലീസ് അന്വേഷിച്ചുവന്ന യുവാവ് പോക്‌സോ കേസില്‍ പിടിയില്‍. അയിലക്കാട് സ്വദേശിയായ ആശാരിപുരക്കല്‍ അഭിരാമി (21)നെയാണ് ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

16 വയസുകാരി പെണ്‍കുട്ടിയെ പ്രണയം നടിച്ച് യുവാവ് താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ വിളിച്ച് വരുത്തി പീഡിപ്പിച്ച കേസിലാണ് അറ സ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

നടുവട്ടത്തെ അക്രമ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന യുവാവ് പെണ്‍കുട്ടിയുമായി ക്വാര്‍ട്ടേഴ്‌സിലേക്ക് പോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പൊലീസിന് വിവരം നല്‍കിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 16കാരിയായ പെണ്‍കുട്ടിക്കൊപ്പം യുവാവ് പിടിയിലായത്. യുവാവിനെ പൊന്നാനി ജുഡിഷ്യല്‍ മജി സ്‌ട്രേറ്റ്കോടതിയില്‍ഹാജരാക്കും.

Share news
error: Content is protected !!
Scroll to Top