സ്‌നേഹതീരം കാച്ചടിയുടെ ലഘുലേഖവിതരണ ഉദ്ഘാടനം നിര്‍വഹിച്ചു

സ്‌നേഹതീരം കാച്ചടി ഒക്ള്‍ടോബര്‍ 25 – നവംബര്‍ 5 കാലയളവില്‍ നടത്തിവരുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായുള്ള ലഘുലേഖ വിതരണം തിരൂരങ്ങാടി സബ് ഇന്‍സ്‌പെക്ടര്‍ ജയപ്രകാശ് സാറിനു നല്‍കി മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി നിര്‍വഹിച്ചു.

ചടങ്ങില്‍ തിരൂരങ്ങാടി മുനിസിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇക്ബാല്‍ കല്ലുങ്ങല്‍ ,റഫീഖ് വള്ളിയേങ്ങല്‍ സ്‌നേഹതീരം ഭാരവാഹികളായ മന്‍സൂര്‍ സി ടി ,ബാവ മുണ്ടത്തോടന്‍, സിപി അഷറഫ് ,പാലക്കല്‍ അബ്ബാസ് മറ്റു മഹത് വ്യക്തിത്വങ്ങളും സംബന്ധിച്ചു.

നമ്മുടെ നാട്ടില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗിക്കുന്നവരുടെയും അത് ലഭ്യമാക്കുന്നവരുടെയും പൂര്‍ണ്ണമായ ഉന്മൂലനത്തിന് ഇത്തരം കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണെന്ന് മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു. ഈ ദൗത്യവുമായി മുന്നിട്ടിറങ്ങിയ സ്‌നേഹതീരം കാച്ചടിയുടെ അംഗങ്ങളെ ചടങ്ങില്‍ സംബന്ധിച്ച മഹത് വ്യക്തിത്വങ്ങള്‍ അഭിനന്ദിച്ചു.

Share news
error: Content is protected !!
Scroll to Top