Section

malabari-logo-mobile

തീരം കാണാനെത്തുന്ന ആന വണ്ടിയുടെ കന്നി യാത്രക്ക് സ്വീകരണം ഒരുക്കി പരപ്പനങ്ങാടി;യാത്രയുടെ വീഡിയോ കാണാം

HIGHLIGHTS : happiest moments ..first ksrtc trip started through beach road parppanangadi,

യാത്രയുടെ വീഡിയോ കാണാം

പരപ്പനങ്ങാടി : പരപ്പനങ്ങാടിയില്‍ നിന്ന് ഒട്ടുംപുറം വഴി തീരദേശത്തുകൂടി പൊന്നാനിയിലേക്ക് യാത്ര തിരിച്ച കെ എസ് ആര്‍ ടി സി ബസിനും ജീവനക്കാര്‍ക്കും സ്വീകരണമൊരുക്കി പരപ്പനങ്ങാടിയിലെ നാട്ടുകാര്‍.

sameeksha-malabarinews

ഇന്ന് രാവിലെ 6.30 ന് പരപ്പനങ്ങാടി നഗരസഭയുടെ മുന്നില്‍ നിന്നുമാണ് ആനവണ്ടിയുടെ തീരദേശത്തുകൂടിയുള്ള കന്നിയോട്ടം സര്‍വീസ് തുടങ്ങിയത്.

ആദ്യ ട്രിപ്പില്‍ തന്നെ സീറ്റിംഗ് ലോഡുമായാണ് തുടക്കം. യാത്ര തുടങ്ങുന്നതിന് മുന്‍മ്പ് ബസ് അലങ്കരിച്ചും ഡ്രൈവറെയും കണ്ടക്ടറെയും പൊന്നാടയണിയിച്ചും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു. ആദ്യ യാത്ര നാട്ടുകാര്‍ ആഘോഷമാക്കി. ആഘോഷങ്ങള്‍ക്ക് കെ.കെ ജയചന്ദ്രന്‍ , സി.പി സക്കറിയ, ഹക്കിം, അജീഷ് പുത്തുക്കാട്ടില്‍ , റസാഖ് എന്‍.വി പി , സുരേഷ് .കെ ,മൂസക്കോയ എന്നിവര്‍ നേതൃത്വം നല്‍കി. കന്നിയാത്രയിലെ ആദ്യ ടിക്കറ്റ് എന്‍ വി പി റസാഖിന് നല്‍കി യാത്രയുടെ തുടക്കം കുറിച്ചു.
ആദ്യ യാത്രയില്‍ കെ എസ് ആര്‍ ടി സിയുടെ മറ്റ് ഉദ്യോഗസ്ഥരും പങ്കാളികളായി.
ബസ് പരപ്പനങ്ങാടി ചാപ്പപ്പടി, കെ ടി നഗര്‍, കെട്ടുങ്ങല്‍ പാലം, താനൂര്‍, പറവണ്ണ, പൊന്നാനിയിലേക്കാണ് സര്‍വീസ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ പരപ്പനങ്ങാടി തീരദേശത്തെ സ്റ്റോപ്പുകളില്‍ നിന്ന് കയറാനുണ്ടായിരുന്നു.
ഈ സര്‍വീസിന്റെ ഔദ്യോഗിക ഉദ്ഘാടനം താനൂര്‍ വാഴക്ക തെരുവില്‍ വെച്ച് മന്ത്രി വി. അബ്ദുറഹ്മാന്‍ നിര്‍വഹിക്കും ഇന്ന് രാവിലെ 10 മണിക്ക് നിര്‍വഹിക്കും.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!