HIGHLIGHTS : Youth arrested for violating Kappa ban
താനൂര്‍: ലഹരിക്കേസുകളെ തുടര്‍ന്ന് കാപ്പ ആക്ടില്‍ നാടുകടത്തിയ പ്രതി വിലക്ക് ലംഘിച്ച് നാട്ടില്‍ എത്തിയതോടെ പൊലീസ് അറസ്റ്റുചെയ്തു. താനൂര്‍ സ്വദേശി അബു സാലിഹി (32)നെയാണ് പിടികൂടിയത്.

ജില്ലയിലെ വിവിധ സ്റ്റേഷന്‍ പരിധിയില്‍ എംഡിഎംഎ, കഞ്ചാവ് വില്‍പ്പന കേസുകളില്‍ ഉള്‍പ്പെട്ട പ്രതിക്ക് ആറുമാസത്തേക്ക് ജില്ലയില്‍ പ്രവേശന വിലക്കുണ്ട്. നിരീക്ഷണത്തില്‍ ഇയാള്‍ ചീരാന്‍കടപ്പുറത്തെ വിട്ടിലുണ്ടെന്ന് വിവരം ലഭിച്ചതോടെയാണ് താനൂര്‍ എസ്എച്ച്ഒ ടോണി ജെ മറ്റം എസ്‌ഐമാരായ എന്‍ ആര്‍ സുജിത്ത്, എം കെ ഭവിത, സീനിയര്‍ സിപിഒ സജേഷ്, സിപിഒമാരായ വിനീത്, ഷിബു എന്നിവര്‍ പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു