അഭിമാന നേട്ടം സ്വന്തമാക്കി ഇരവികുളം ; ഇന്ത്യയിലെ മികച്ച ദേശീയോദ്യാനമായി തിരഞ്ഞെടുത്തു

HIGHLIGHTS : Eravikulam wins prestigious award; selected as the best national park in India

കേരളത്തിന്റെ അഭിമാനമായി ഇരവികുളം ദേശീയോദ്യാനം. കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ 2020-2025 ലെ മാനേജ്‌മെന്റ് എഫക്ടീവ്നസ് ഇവാല്യുവേഷന്‍ (എംഇഇ) റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ മികച്ച ദേശിയോദ്യാനമായി തിരഞ്ഞെടുത്തു. 92.97% മാര്‍ക്ക് നേടി ജമ്മു കശ്മീരിലെ ഡച്ചിഗാം ദേശീയോദ്യാനത്തിനൊപ്പം ഒന്നാം സ്ഥാനമാണ് ഇരവികുളം കരസ്ഥമാക്കിയത്.

ഇന്ത്യയിലെ 438 സംരക്ഷിത വനമേഖലകളില്‍ ആസ്പദമാക്കി ആഗോള നിലവാരത്തിലുള്ള IUCN – WCPA മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ഈ വിലയിരുത്തലിലാണ് കേരളം ദേശീയ തലത്തില്‍ തന്നെ മുന്നില്‍ എത്തിയത്.

വംശനാശ ഭീഷണി നേരിടുന്ന വരയാടുകളുടെ ആവാസവ്യവസ്ഥയാല്‍ ശ്രദ്ധേയമാണ് ഇരവികുളം. നീലക്കുറിഞ്ഞി ഉള്‍പ്പെടെ 20 ഓളം കുറിഞ്ഞി ഇനങ്ങളും അപൂര്‍വതയാണ്. യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട പശ്ചിമഘട്ട വനമേഖലയിലെ വൃത്തിയുള്ള പശ്ചാത്തലവും ഇക്കോ-ടൂറിസത്തിലെ മികച്ച മാതൃകയും ജനങ്ങളുടെ പങ്കാളിത്തവും നിയന്ത്രിത ടൂറിസവും ഇരവികുളത്തെ വേറിട്ടതാക്കുന്നു. വി ആര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ തന്നെ അധുനിക സാങ്കേതിക സൗകര്യങ്ങള്‍ എന്നിവയും പരിഗണിക്കപ്പെട്ടു.

മികച്ച സംരക്ഷണവും പരിപാലനവും സാധ്യമാക്കിയ കേരള വനം വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി എ കെ ശശീന്ദ്രന്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു. റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ അംഗീകാരം ഇരവികുളം നാഷണല്‍ പാര്‍ക്കിന്റെ സ്വര്‍ണജൂബിലിക്ക് സമര്‍പ്പിക്കുന്നതായി ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി. കൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!