
മലപ്പുറം : കുട്ടികളുടേത് ഉൾപ്പെടെയുള്ള അശ്ലീല വീഡിയോകൾ ടെലഗ്രാം വഴി വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ. നിലമ്പൂർ ചുങ്കത്തറ സ്വദേശി സഫ്വാൻ (20)ആണ് മലപ്പു റം സൈബർ ക്രൈം പൊലീ സിന്റെ പിടിയിലായത്. ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അറസ്‌റ്റ്.
കൈവശമുണ്ടായിരുന്ന രണ്ട് മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. ടെലഗ്രാം ഉപയോഗിച്ച് വിവിധ ഗ്രൂ പ്പുകളിലും സ്വകാര്യ ചാനലുകളിലും അശ്ലീല ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ച് പണം സമ്പാദിക്കുകയായിരുന്നു പ്രതി. മുമ്പ് കഞ്ചാവ് കേസിലും ഇയാൾ അറസ്റ്റിലായിരുന്നു. പോക്സോ, ഐടി നിയമം വകുപ്പുകൾ ചുമത്തി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ജില്ലാ ക്രൈം റെക്കോഡ് ബ്യൂറോ ഡിവൈഎസ്പി എസ് അഷാദിന്റെ മേൽനോട്ടത്തിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഐ സി ചിത്തരഞ്ജൻ, സബ് ഇൻസ്പെക്ടർമാരായ നജ്മുദ്ദീൻ, അബ്ദുൾ ലത്തീഫ്, സിപി ഒമാരായ ശ്രീപ്രിയ, അരുൺ, റിജിൽ, ജസീം, രഞ്ജിത്ത് എന്നിവരാണ് പ്രതിയെ പിടി കൂടിയത്.



