
കണ്ണൂര്‍ : പിഎസ് സി പരീക്ഷയില്‍ ഹൈടെക് കോപ്പിയടി നടത്തിയ യുവാവ് അറസ്റ്റില്‍. കാമറയും ബ്ലൂടൂത്ത് ഹെഡ്‌സെറ്റും ഉപയോഗിച്ച് ഹൈടെക് കോപ്പിയടി നടത്തിയ കണ്ണൂര്‍ പെരളശേരി മുണ്ട്ലൂര്‍ സുരൂര്‍ നിവാസിലെ എം പി മുഹമ്മദ് സഹദി (25) നെയാണ് പിഎസ്സി വിജിലന്‍സ് സംഘം പിടികൂടിയത്. പയ്യാമ്പലം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ശനിയാഴ്ച നടന്ന സെക്രട്ടറിയറ്റ് അസിസ്റ്റന്റ് പരീക്ഷയിലാണ് യുവാവ് കാമറ, ബ്ലൂടുത്ത് ഹെഡ്‌സെറ്റ് എന്നിവ ഉപയോഗിച്ച് കോപ്പിയടിച്ചത്. ഇയാളെ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്.
കഴിഞ്ഞ മാസം അവസാനം നടന്ന പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ പരീക്ഷയിലും കോപ്പിയടിച്ചതായാണ് വിവരം. പുറത്തുനിന്ന് ആരുടെയൊക്കെ സഹായം ലഭിച്ചുവെന്നതടക്കമുള്ള വിവരങ്ങള്‍ പൊലീസ് അന്വേഷിക്കുകയാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



