
താനൂര്‍: ട്രെയിന്‍ യാത്രയ്ക്കിടെ താനൂര്‍ ഭാഗത്ത് റെയില്‍വേ പാളത്തില്‍ വീണ മൊബൈല്‍ ഫോണ്‍ താനൂര്‍ പൊലീസ് കണ്ടെത്തി. തളിപ്പറമ്പ് സഹകരണ കോളേജില്‍ ജനറല്‍ നഴ്സിങ് വിദ്യാര്‍ഥികളായ 7 പേര്‍ മലബാര്‍ എക്‌സ്പ്രസില്‍ എറണാകുളത്തേക്ക് യാത്രചെയ്യുന്നതിനിടെയാണ് ഫോണ്‍ റെയില്‍വേ ട്രാക്കില്‍ വീണത്.
രാത്രി 12ഓടെയാണ് സംഭവം. ഡോറിനടുത്ത് ഇരിക്കുകയായിരുന്ന അഭിനവ് എന്ന വിദ്യാര്‍ഥിയുടെ ഫോണാണ് നഷ്ടപ്പെട്ടത്. ഫോണ്‍ റിങ്ങു ചെയ്യുന്നുണ്ടായിരുന്നു. താനൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് ഫോണ്‍ നഷ്ടമായ വിവരം അറിയിച്ചു.
നൈറ്റ് ഓഫീസറും സംഘവും താനൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തി കോള്‍ ചെയ്ത് ട്രാക്കിലൂടെ നടന്ന് ഫോണ്‍ കണ്ടെത്തുകയായിരുന്നു. എസ് ഐ സുകേഷിന്റെ നേതൃത്വത്തിലാണ് ഫോണ്‍ കണ്ടെത്തിയത്. ഫോണ്‍ ഉടമയ്ക്ക് തിരച്ചു നല്‍കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



