സി എം വിത്ത് മി’യിൽ വിളിച്ച് സ്ത്രീകളോട് അശ്ലീലം പറഞ്ഞ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം :’സി എം വിത്ത് മി’യിൽ വിളിച്ച് വനിതാ ജീവനക്കാരോട് അശ്ലീലം പറഞ്ഞ കേസിൽ യുവാവ് അറസ്റ്റിൽ. ആലപ്പുഴ വെൺമണി മാറുന്നൂർ ഹൗസിൽ അർജുൻ (34) ആണ് അറസ്റ്റിലായത്.

കഴക്കൂട്ടത്ത് ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്ന അർജുൻ സിഎം വിത്ത് മി ടോൾ ഫ്രീ നമ്പറിലേക്ക് നിരന്തരം വിളിച്ച് വനിതാ ജീവനക്കാരെ അസഭ്യം പറഞ്ഞിരുന്നു. തുടർന്ന് ജീവനക്കാർ നൽകിയ പരാതിയിൽ മ്യൂസിയം പൊലീസാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷനിലും തിരുവല്ല, ആലപ്പുഴ, വെൺമണി പൊലീസ് സ്റ്റേഷനുകളിലും സമാന കേസുകളുണ്ട്.

പൊലീസുകാരുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലും ഇയാൾ അശ്ലീല കമന്റുകളിട്ടിരുന്നു. പലപ്പോഴും പൊലീസ് താക്കീത് നൽകി വിടുകയായിരുന്നു. പ്രതിയെ റിമാൻഡു ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top