
പൂക്കോട്ടുംപാടം :അമരമ്പലം ചുള്ളിയോട് ഉണ്ണികുളത്ത് റബർത്തോട്ടത്തിൽ സ്ഥാപിച്ച 18 തേൻപെട്ടികൾ കരടി തകർത്തു. വെള്ളി രാത്രിയാണ് കല്ലന്തോടൻ അബ്ദു റഹിമാന്റെ ഉടമ സ്ഥതയിലുള്ള കൃഷിയിടത്തിലെ തേൻപെട്ടികൾ കരടി തകർത്തത്. കവളമുക്കട്ടയിലെ രാജൻ എന്നയാൾ സ്ഥാപിച്ച തേൻപെട്ടികളാണ് തകർത്തത്.
സ്ഥിരമായി കരടിശല്യമുണ്ടായതോടെ കർഷകർ പൊറുതിമുട്ടിയിരിക്കയാണ്. രാത്രി ജോലി കഴിഞ്ഞെത്തുന്നവർക്കും രാവിലെ ജോലിക്കുപോകുന്നവർക്കും ഉൾപ്പെടെ കരടിഭയം കാരണം പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ്.
ഏതാനും മാസങ്ങൾക്കുമുമ്പ് പ്രദേശത്ത് കരടിയെത്തി തേൻപെട്ടികൾ നശിപ്പിച്ചിരുന്നു. വനം വകുപ്പ് അധികൃതർ ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. രാത്രികാല പരിശോധന നടത്തുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




