HIGHLIGHTS : Youth arrested for breaking into chicken stall, burning shop owner to death
തിരൂരങ്ങാടി: പതിനാറുങ്ങല്‍ വടക്കേമമ്പുറത്ത് പ്രവര്‍ത്തിക്കുന്ന ബിസ്മി ചിക്കന്‍ സ്റ്റാളില്‍ കയറി കട ഉടമ പന്താരങ്ങാടി ചെമ്മലപ്പാറ ഹംസയുടെ മകന്‍ അബൂത്വാഹിര്‍(29)നെ കടത്തിക്കൊണ്ട് കുത്തിപ്പരുക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.
പാലത്തിങ്ങല്‍ പള്ളിപ്പടി പൂച്ചേങ്ങല്‍കുന്നത്ത് അമീര്‍(40)നെയാണ് തിരൂരങ്ങാടി പൊലിസ് അറസ്റ്റ് ചെയ്തത്.കേസില്‍ കൂട്ടുപ്രതികളായ പന്താരങ്ങാടി സ്വദേശി സുമീഷ്,കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെയും പൊലിസ് കേസ്സെടുത്തു.ഇവര്‍ ഒളിവിലാണ്.
നെറ്റിയില്‍ ആഴത്തില്‍ മുറിവേറ്റ അബൂത്വാഹിര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
ഞായറാഴ്ച വൈകീട്ട് 5.30ന് ലാണ് സംഭവം. കോഴിക്കടയിലെത്തിയ അമീറും സംഘവും കടയിലെത്തി അബൂത്വല്‍ഹിറിന്റെ സഹോദരന്‍ സിദ്ധീഖിനെ മര്‍ദ്ദിക്കുകയായിരുന്നുവെന്നും .ഇത് തടയാനെത്തിയെ അബൂത്വാഹിറിനെ കത്തിയെടുത്ത് കുത്തുകയായിരുന്നു എന്നും പൊലിസ് പറഞ്ഞു.ഒഴിഞ്ഞുമാറിയതിനാലാണ് നെറ്റിയില്‍ മുറിവേല്‍ക്കുകയായിരുന്നു എന്ന് അബൂത്വാഹിര്‍ പറഞ്ഞു. കൊലപാതക ശ്രമത്തിനാണ് പൊലിസ് കേസ്സെടുത്തിട്ടുള്ളത്.
കരിപ്പൂര്‍ ,തിരൂരങ്ങാടി,പൊലിസ് സ്റ്റേഷനുകളിലായി അമീറിനെതിരെ പതിനൊന്ന് കേസുകളുള്ളതായി പൊലിസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു