HIGHLIGHTS : Youth arrested for assaulting elderly man on bus

പെരിന്തൽമണ്ണ : സ്വകാര്യ ബസിൽ വയോധികനെ മർദിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. താഴേക്കോട് ബിടാത്തി പടുവൻപാടൻ ഷഹീർ ബാവ (35) ആണ് പിടിയിലായത്. വെള്ളി വൈകിട്ട് താഴേക്കോടു നിന്ന് കരിങ്കല്ലത്താണിയിലേക്ക് വരുന്നതിനിടെയാണ് ബസിൽവച്ച് താഴെക്കോട് പേരഞ്ചി ഹംസയെ ആക്രമിച്ചത്.
തിരക്കുള്ള ബസിൽവച്ച് യുവാവ് കാലിൽ ചവിട്ടിയതോടെ അൽപ്പം മാറിനിൽക്കാൻ ഹംസ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ യുവാവ് ഹംസയുടെ മൂക്കിന് ഇടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
ഷഹീർ ബാവയെ കോടതി റിമാൻഡ് ചെയ്തു.


