പുത്തനത്താണിയില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

HIGHLIGHTS : Couple dies in road accident in Puthanathani

മലപ്പുറം: പുത്തനത്താണിയില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം.തിരുനാവായ ഇഖ്ബാല്‍ നഗര്‍ സ്വദേശികളായ  പട്ടർ നടക്കാവ് മുട്ടിക്കാട് സ്വദേശി വലിയ പീടിയേക്കൽ അഹമ്മദ് കുട്ടി മാഷിന്റെ മകൻ മുഹമ്മദ് സിദ്ധീഖ്(30), ഭാര്യ റീഷാ മൻസൂർ(26) എന്നിവരാണ് മരണപ്പെട്ടത്.  പുത്തനത്താണി-തിരുന്നാവായ റോഡിലെ ചന്ദനക്കാവ് ഇഖ്ബാല്‍ നഗറില്‍ ഇന്ന് രാവിലെ എട്ടരമണിയോടെയാണ് അപകടം സംഭവിച്ചത്.

 

ഇവര്‍ ബൈക്കില്‍ സഞ്ചരിക്കവെ ഇലക്ട്രിക് കാര്‍ വന്ന് ഇടിക്കുകയായിരുന്നു വെന്നാണ് വിവരം. ഇരുവരെയും ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാറിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ജനുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം കഴിഞ്ഞത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!