പരപ്പനങ്ങാടി: വില്‍പ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പോലീസ് പിടിയിലായി. ആവില്‍ ബീച്ചില്‍ കരണമന്‍ യാസീന്‍(27)ആണ് പിടിയിലായത്. കെട്ടുങ്ങല്‍ ബീച്ചില്‍ വെച്ച് ഓട്ടോറിക്ഷയില്‍ കഞ്ചാവ് വില്‍പ്പനയ്ക്കായി കൊണ്ടുവന്നപ്പോഴാണ് ഒരു കിലോ കഞ്ചാവുമായി പ്രതി പിടിയിലായത്.
തൃശൂര്‍ ഡിഐജിയുടെ റെയിഞ്ച് ലെവല്‍ കോമ്പിങ്ങിന്റെ ഭാഗമായി മലപ്പുറം എസ്പിയുടെ നിര്‍ദേശപ്രകാരം പരപ്പനങ്ങാടി സ്റ്റേഷന്‍ പരിധിയില്‍ വാഹന പരിശോധനക്കിടയിലാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
പരപ്പനങ്ങാടി എസ്. ഐ മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തില്‍ ,എഎസ്‌ഐ രാമചന്ദ്രന്‍, എസ് സി പി ഒ അനില്‍ കുമാര്‍,എസ് സി പി ഒ അനില്‍ കെ.വി, എസ് സി പി ഒ വിബീഷ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




