ബറേലി :ഉത്തര്‍പ്രദേശില്‍ വീണ്ടും ദുരഭിമാനഹത്യ. തിങ്കളാഴ്ച മിര്‍സാപൂര്‍ ജാഗിര്‍ ഗ്രാമത്തിലെ പതിനാലുകാരിയെയാണ് കുടുംബാംഗങ്ങള്‍ കൊലപ്പെടുത്തിയതായി സംശയിക്കുന്നത്. ആത്മഹത്യയാണെന്ന് തോന്നിക്കാന്‍ കുട്ടിയെ തൊട്ടടുത്ത മരത്തില്‍ കെട്ടിത്തുക്കിയതായും പറയുന്നു.
ഞായറാഴ്ച മാര്‍ക്കറ്റില്‍ പോയ പെണ്‍കുട്ടിയെ ഷോപ്പിങ് മാളില്‍ വെച്ച് ഒരു ആണ്‍സുഹൃത്തിനൊത്തു സംസാരിച്ചു നില്‍ക്കുന്നത് കണ്ടതിനെ തുടര്‍ന്നാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് കരുതുന്നത്.
പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ചാണ് കൊന്നത് എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.പോലീസ് കൊലപാതകത്തിന് കേസടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




