കണ്ണൂര്‍ :വിജനമായ റോഡരുകിലെ റബ്ബര്‍തോട്ടത്തില്‍ വെട്ടേറ്റ് സാരമായ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ യുവതിയെ പോലീസ് ആശുപത്രതിയിലെത്തിച്ചു. കണ്ണൂര്‍ മൊട്ടമ്മല്‍ ചൂണ്ട സ്വദേശിനി പ്രീത(28)യെയാണ് കൈകാലുകള്‍ മുറിഞ്ഞ് രക്തമം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. നരീക്കല്‍ ചാപ്പത്ത് വലിയകാവിനടുത്തെ റബ്ബര്‍തോട്ടത്തില്‍് ബുധനാഴ്ച പുലര്‍ച്ചെയോടെ ടാപ്പിങ്ങ് തൊഴിലാളികളാണ് അജ്ഞാതയായ സ്ത്രീയെ രക്തംവാര്‍ന്ന നിലയില്‍ കണ്ടത്.
തുടര്‍ന്ന് ഇവര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസിന് തന്നെ ഭര്‍ത്താവാണ് വെട്ടിയെതെന്ന് ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. മുണ്ടെക്കോണം പുല്ലറവിള വീട്ടില്‍ ജിനേഷാണ് ഇവരുടെ ഭര്‍ത്താവ് സംഭവശേഷം ഇയാള്‍ ഒളിവിലാണ്.
പ്രീതിയുടെ രണ്ടാം ഭര്‍ത്താവാണ് ജിനേഷ് ആദ്യ ഭര്‍ത്താവയ കിഷോര്‍ ഒരു വര്‍ഷം മുന്‍പ് ആത്മഹത്യ ചെയ്തിരുന്നു. തുടര്‍ന്ന് ജിനേഷുമായ അടുത്ത പ്രീത മുന്ന്മാസം മുമ്പാണ് ഇയാളെ വിവാഹം കഴിച്ചത്. ഇരുവരം ഇരിഞ്ചിയം മീന്‍മുട്ടിയില്‍ വാടകക്ക് താമസിക്കുകയായിരുനനു. പ്രീതിക്ക് അവിഹിത ബന്ധമാരോപിച്ച് ഇരുവരും തമ്മില്‍ നിരന്തരം വഴക്കുണ്ടാകുമായിരുന്നെന്ന് പോലീസ് പറയുന്നു. ചൊവ്വാഴ്ച രാത്രി പ്രീതയെ കണ്ണുുരിലേക്ക ബസ്സ് കയറ്റിയവിടാമെന്ന് പറഞ്ഞ് ഇരുവരും സ്‌കൂട്ടറില്‍ പുറപ്പെടുകയായിരുന്നു. എന്നാല്‍ വലിയകാവിനടുത്തെത്തിയപ്പോള്‍ ഇവര്‍ തമ്മില്‍ വീണ്ടും വഴക്കുണ്ടാകുകയും ജിനേഷ് പ്രീതയെ വെട്ടിപരിക്കേല്‍പ്പിക്കുകയുമായിരുന്നു.
ഇരുകൈകള്‍ക്കുമാണ് പരിക്ക്.. രാത്രിയില്‍ വാഹനങ്ങള്‍ പോകുന്വോള്‍ പ്രീത നിലവിളിച്ചെങ്ങിലും ആരു സഹായിക്കാന്‍ മുതിര്‍ന്നില്ല. പ്രീത അപകടനില തരണം ചെയ്തിട്ടുണ്ട്.




