എംഡിഎംഎയുമായി യുവാക്കളും യുവതികളും പിടിയില്‍

കോഴിക്കോട്: കണ്ണൂരില്‍നിന്ന് കാറില്‍ കടത്തിയ എംഡിഎംഎയുമായി യുവതികളടക്കം നാലുപേര്‍ പിടിയില്‍. കണ്ണൂര്‍ സ്വദേശികളായ പി അമര്‍ (32), എം കെ വൈഷ്ണ വി (27), കുറ്റ്യാടി സ്വദേശി ടി കെ വാഹിദ് (38), തലശേരി സ്വദേശി നി വി കെ ആതിര (30) എന്നിവരെയാണ് പിടികൂടിയത്. ഇവരില്‍നിന്ന് 27 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

കോഴിക്കോട് ബീച്ചില്‍ ച്ച് ഡന്‍സാഫ് സംഘവും ടൗണ്‍ പൊലീസും ചേര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്. സംശയം തോന്നാതിരിക്കാനായി സ്ത്രീകളെയും കുട്ടി കണ്ണൂരില്‍നിന്ന് ലഹരി വസ്തുക്കള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്നതായിരുന്നു ഇവരുടെ രീതി. സംഘ ത്തിലെ പ്രധാനി അമര്‍ പ്രമുഖ ഇലക്ട്രോണിക്‌സ് കടയുടെ കോഴിക്കോട്, കുറ്റ്യാടി, കണ്ണൂര്‍ ശാഖകളില്‍ മാനേജരായിരുന്നു. എന്നാല്‍, ഒരു മാസം മുമ്പേ ജോലി ഉപേക്ഷി ച്ച് പൂര്‍ണമായും ലഹരിക്കച്ചവടത്തിലേക്ക് തിരിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആതിര കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഇവന്റ് മാനേജ്‌മെന്റും വൈഷ്ണവി കണ്ണുരിലെ കോസ്‌മെറ്റിക് ഷോപ്പിലെ ജോലിക്കാരിയുമാണ്. വാഹിദിന് കുറ്റ്യാടിയില്‍ കോഴിക്കച്ചവടമാണ്.

സമാന രീതിയില്‍ സംഘം മുമ്പും ലഹരിമരുന്ന് കച്ചവടം നടത്തിയിരുന്നു. അമറിന് മറ്റു സംസ്ഥാനങ്ങളിലെ ലഹരിമരുന്ന് ശൃംഖലയുമായി ബന്ധമുണ്ടെന്നും ഇത് അന്വേഷിക്കുന്നുണ്ടന്നും പൊലീസ് പറഞ്ഞു. ഡന്‍സാഫ് എസ് ഐ മനോജ് എടയടത്ത്, ടൗണ്‍ സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ പി ജിതേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top