ചങ്ങരംകുളത്ത് വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ചങ്ങരംകുളം:കഴിഞ്ഞ ദിവസം ചങ്ങരംകുളം മാന്തടത്തില്‍ നടന്ന അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒതളൂര്‍ സ്വദേശി പടിഞ്ഞാറ്റ്മുറിയില്‍ സുനിലിന്റെ മകന്‍ അഭിരാം (20)മരിച്ചു.

കഴിഞ്ഞ ദിവസം രാത്രിയില്‍ കെ എസ് ആര്‍ ടി സി ബസ്സും, ബൈക്കും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അപകട സ്ഥലത്ത് വെച്ച് തന്നെ ഒതളൂര്‍ തെക്കത്ത് വളപ്പില്‍ സുനിലിന്റെ മകന്‍ അശ്വിന്‍ മരണപ്പെട്ടിരുന്നു.

ഗുരുതര പരിക്കേറ്റ അഭിരാമിനെ കഴിഞ്ഞ ദിവസം തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് വൈകിട്ട് മരണം സംഭവിക്കുകയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top