HIGHLIGHTS : Young man seriously injured in beating by private bus staff in Tanur
താനൂര്‍: താനൂരില്‍ സ്വകാര്യ ബസ് ജീവനക്കാരുടെ മര്‍ദനത്തില്‍ യുവാവിന് സാരമായി പരുക്കേറ്റതായി പരാതി. ചിറക്കല്‍ ഫയര്‍ സ്റ്റേഷന്‍ റോഡ് വാസുത്തൊടിയില്‍ സാഗറിനാണ് (29)പരുക്കേറ്റത്.

കഴിഞ്ഞ ദിവസം ഉച്ചക്ക് പഴയ ബസ് സ്റ്റാന്‍ഡിന് സമീപം വെച്ചാണ് സംഭവം. കടയില്‍ സോഡ വിതരണത്തിന് റോഡരികില്‍ പിക്കപ്പ് വാന്‍ നിറുത്തിയിട്ടതായിരുന്നു. കടന്ന് പോകാന്‍ സൈഡ് ഇല്ലെന്ന് പറഞ്ഞ് ബസ് ജീവനക്കാരുടെ വാക്കേറ്റമാണ് അടിപിടിയില്‍ കലാശിച്ചത്.
സാഗറിന്റെ തോളെല്ല് പൊട്ടി കൈ വേറിട്ട നിലയിലായി. മറ്റു ഭാഗങ്ങളിലും എല്ലിന് ചതവേറ്റിട്ടുണ്ട്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. 2 ബസുകള്‍ ഇതിന് മുന്‍പായി കടന്ന് പോയെന്ന് മര്‍ദനത്തിരയായ യുവാവ് പറഞ്ഞു.
സംഭവത്തില്‍ താനൂര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു