പുഴയില്‍ മുങ്ങിത്താഴുകയായിരുന്ന അമ്മയേയും മകനെയും സ്വജീവന്‍ പണയംവെച്ച് രക്ഷിച്ച് മൂന്നിയൂര്‍ സ്വദേശി

തിരൂരങ്ങാടി: പുഴയില്‍ മുങ്ങിത്താഴുന്ന അമ്മയ്ക്കും മകനും യുവാവ് രക്ഷകനായി.മൂന്നിയൂര്‍ പാറക്കടവ് കണ്ണഞ്ചേരി രജനി, മകന്‍ പത്തുവയസുകാരനായ നവനീത് എന്നിവരെയാണ് മൂന്നിയൂര്‍ ആലിന്‍ചുവട് സ്വദേശി എട്ടുവീട്ടില്‍ ഗഫൂര്‍ രക്ഷപ്പെടുത്തിയത്. ഇന്ന് കാലത്ത് എട്ടുമണിക്ക് പാറക്കടവ് കടലുണ്ടിപ്പുഴയില്‍ പമ്പ് ഹൌസിന് സമീപമാണ് സംഭവം.
മകനുമായി കുളിക്കാന്‍ വന്നതായിരുന്നു രജനി. കുളിക്കുന്നതിനിടെ പുഴയില്‍ മുങ്ങി താഴ്ന്ന നവനീതിനെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചെങ്കിലും പിന്നീട് രജനിയും താഴുകയായിരുന്നു. രജനിയെ രക്ഷപ്പെടുത്താന്‍ വീണ്ടും നവനീത് പുഴയിലിറങ്ങിയെങ്കിലും ഇരുവരും താഴുകയായിരുന്നു.സംഭവം ശ്രദ്ധയിപ്പെട്ട് തൊട്ടടുത്തുണ്ടായിരുന്ന സ്ത്രീകള്‍ ബഹളം വയ്ക്കുകയായിരുന്നു. ഇരുനൂറു മീറ്ററോളം അകലെ ചൂണ്ടയിടുകയായിരുന്ന നോമ്പുകാരനായ ഗഫൂര്‍ ഓടിയെത്തി പുഴയില്‍ ചാടി ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top