രാഹുല്‍ രാജിവെക്കേണ്ടന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയോഗം

ദില്ലി : കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവയക്കാനുള്ള രാഹുല്‍ഗാന്ധിയുടെ തിരൂമാനം കോണ്‍ഗ്രസ് കേന്ദ്ര പ്രവര്‍ത്തക സമിതിയോഗം തള്ളി. രാഹുല്‍ ഗാന്ധിയുടെ രാജി നിര്‍ദ്ദേശം യോഗം തള്ളിയെന്നും.ഏകകണ്ഠമായി അധ്യക്ഷസ്ഥാനത്ത് തുടരാന്‍ ആവിശ്യപ്പെട്ടെന്നും പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജെവാല വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു.

ഇന്നലെത്തന്നെ ഉയര്‍ന്ന പാര്‍ട്ടിനേതാക്കളെ രാഹുല്‍ തന്റെ രാജി തീരുമാനം അറിയിച്ചിരുന്നു. ഇന്ന് പ്രവര്‍ത്തകസമിതിയിലും
ഈ തീരുമാനം ആവര്‍ത്തിച്ചു. എന്നാല്‍ രാജി തീരുമാനം പ്രവര്‍ത്തകസമിതി തള്ളുകയായിരുന്നു.

പാര്‍ട്ടിയില്‍ സമ്പൂര്‍ണ്ണമായ അഴിച്ച്പണി നടത്താന്‍ യോഗം രാഹുല്‍ഗാന്ധിയെ ചുമതലപ്പെടുത്തി.

Share news
error: Content is protected !!
Scroll to Top