നോമ്പുതുറക്കാന്‍ ഇ.ടി തിരൂരങ്ങാടിയില്‍: ആവേശത്തിമര്‍പ്പില്‍ പ്രവര്‍ത്തകര്‍

തിരൂരങ്ങാടി മുസ്ലിം ലീഗ് ഒരുക്കിയ നോമ്പുതുറ സംഗമത്തില്‍ പങ്കെടുക്കാന്‍ പൊന്നാനി മണ്ഡലത്തില്‍ നിന്നും ചരിത്ര വിജയം സ്വന്തമാക്കിയ ഇ ടി മുഹമ്മദ് ബഷീര്‍ തിരൂരങ്ങാടിയിലെത്തി. 1500ല്‍ പരം ആളുകള്‍ പങ്കെടുത്ത ഇഫ്താറില്‍ ഇടിയെത്തിയത് പ്രവര്‍ത്തകരില്‍ വലിയ ആവേശം സൃഷ്ടിച്ചു. വിജയത്തിന് വേണ്ടി എല്ലാ നിലയിലും സഹകരിച്ചവരോട് ഇടി നന്ദി പറഞ്ഞു.് ഇനി മുന്നോട്ടുള്ള ഓരോ ചുവടുവെപ്പിലും നിങ്ങളുടെ സഹകരണം ഉണ്ടാവണമെന്നും വര്‍ദ്ധിച്ച ഭൂരിപക്ഷം ഉത്തരവാദിത്തവും കൂടുമെന്നും അദ്ദേഹം പറഞ്ഞു.

പി കെ. അബ്ദുറബ്ബ് എംഎല്‍.എ. അഡ്വ. പിഎം.എ. സലാം എം.കെ.ബാവ അരിമ്പ്ര മുഹമ്മദ്മാസ്റ്റര്‍ . കെ കുഞ്ഞിമരക്കാര്‍.സി എച്ച്. മഹമൂദ് ഹാജി
ഹനീഫ പുതുപറമ്പ് എ. കെ. മുസ്തഫ സി പി . ഇസ്മായില്‍ . യൂ കെ. മുസ്തഫ, റഫീഖ് പാറക്കല്‍. മാസ്റ്റര്‍ . പി എം.ഹഖ് എ.ടി.ഉണ്ണി എന്നിവര്‍ ഇഫ്താര്‍ മീറ്റില്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top