ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തി

പെരുവള്ളൂര്‍:ദിവസങ്ങളോളം പഴക്കമുള്ള മൃതശരീരം മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തി. പറമ്പില്‍പീടിക-കോഴിപ്പറമ്പത്ത് മാട്ടിലെ പാലപ്പെട്ടിയിലെ ഉയരമുള്ള മരത്തിലാണ് മൃതദേഹം കാണപ്പെട്ടത്.

സമീപത്തെ ക്വാട്ടേഴ്സില്‍ താമസിച്ചിരുന്ന മാനസിക രോഗ ലക്ഷണങ്ങള്‍ കാണപ്പെട്ടിരുന്ന ഒറീസ സ്വദേശിയായ ഭായറാം സമ്രത്ത് (24)ആണിതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നിര്‍മ്മാണ മേഖലയില്‍ തൊഴിലാളിയ ഇദ്ദേഹത്തെ പത്ത് ദിവസം മുമ്പ് കാണായതായി പറയപ്പെട്ടിരുന്നു.

വിജനമായ പ്രദേശത്ത് കഴിഞ്ഞ രണ്ടു ദിവസമായി അനുഭവപ്പെട്ട രൂക്ഷ ഗന്ധത്തിന്റെ ഉറവിടം അന്വേഷിച്ച അയല്‍വാസികളാണ് ഉയരമുള്ള മരത്തില്‍ ജിര്‍ണ്ണിച്ച മൃതദേഹം കണ്ടെത്തിയത്.

Share news
error: Content is protected !!
Scroll to Top