പരപ്പനങ്ങാടി സ്വദേശിയായ യുവാവ് വാഹനാപകടത്തിൽ മരിച്ചു

പരപ്പനങ്ങാടി : പരപ്പനങ്ങാടി സ്വദേശിയായ യുവാവ് തൃശൂർ പെരുമ്പിലാവിൽ സംസ്ഥാന പാതയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചു. പരപ്പനങ്ങാടി പുത്തരിക്കൽ സ്വദേശിയായ തോട്ടത്തിൽ മുഹമ്മദിൻ്റെ മകൻ നുബൈദ് (38) ആണ് മരിച്ചത്.

നുബൈദ് സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ടാണ് മരണം സംഭവിച്ചത്.ഇന്നലെ അർദ്ധരാത്രിയോടെയാണ് അപകടം സംഭവിച്ചത്.

മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണുള്ളത്.ഉമ്മ : അലീമ. ഭാര്യ: റാഷിദ, മക്കൾ: നഹർ മുഹമ്മദ്, നസ ഹലീമ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top