പരപ്പനങ്ങാടി: യുവാവിനെ ആളൊഴിഞ്ഞ പറമ്പില്‍ മരിച്ച നിലയില്‍കണ്ടെത്തി. ഫറൂഖ് കോളേജ് സ്വദേശി കുന്നുമ്മല്‍ തടായി ഭരതന്റെ മകന്‍ നിഖില്‍(26) ആണ് മരിച്ചത്. കീഴ്ച്ചിറ പൊന്‍മായില്‍ ഭാഗത്ത് ഇന്ന് രാവിലെ പശുവിനെ കെട്ടാന്‍ പോയ സ്ത്രീയാണ് യുവാവ് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയായിരുന്നു. സമീപത്ത് സിറിഞ്ചും കണ്ടെത്തിയിട്ടുണ്ട്. മയക്കുമരുന്ന് കുത്തിവെച്ചതായാണ് സൂചന.
താനൂര്‍ ഡിവൈഎസ്പി മൂസവള്ളിക്കാടന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡും ,ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തും.
മരിച്ചയാള്‍ കോഴിക്കോട് ജില്ലയില്‍ മോഷണം മയക്കുമരുന്ന് കേസിലെ പ്രതിയാണ്.സംഭവവുമായി ഉള്ളണം സ്വദേശിയായ ഒരാളെ കസ്റ്റഡിയില്‍ എടുത്തതായിണ് സൂചന.



