സ്വപ്ന സുരേഷ് ജയില്‍ മോചിതയായി.

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ജയില്‍ മോചിതയായി. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി അട്ടക്കുളങ്ങര ജയിലില്‍ നിന്നും പുറത്തിറങ്ങി. സ്വപ്നയുടെ അമ്മ പ്രഭ വനിതാ ജയിലിലെത്തി എല്ലാ രേഖകളും അധികൃതര്‍ക്ക് കൈമാറിയതിനു ശേഷമാണ് മോചനം സാധ്യമായത്.

മോചനം സാധ്യമായത് പ്രതിചേര്‍ക്കപ്പെട്ട ആറ് കേസുകളിലും ജാമ്യം ലഭിച്ചതിനാലാണ്. അറസ്റ്റിലായി ഒരു വര്‍ഷവും 3 മാസവും പിന്നിട്ടാണ് ജയില്‍ മോചിതയായത്. കൊച്ചി കാക്കനാട് ജയിലിലും പിന്നീട് വിയ്യൂർ ജയിലിലും കഴിഞ്ഞ ശേഷമാണ് സ്വപ്ന സുരേഷ് അട്ടക്കുളങ്ങര ജയിലിലെത്തിയത്.

സ്വപ്നയും അമ്മയും ബാലരാമപുരത്തെ വീട്ടിലേക്ക് പോവും എന്നാണ് ലഭിച്ച വിവരം. ജയില്‍ മോചിതയായ ശേഷം അവര്‍ മാധ്യമങ്ങളോടു പ്രതികരിച്ചില്ല.

Share news
error: Content is protected !!
Scroll to Top