ഓടയിലേക്ക് കാല്‍ വഴുതി വീണു; യുവാവിന് ദാരുണാന്ത്യം

HIGHLIGHTS : Young man falls into drain after slipping; dies tragically

കോഴിക്കോട്: കോഴിക്കോട് തടമ്പാട്ടുതാഴത്ത് ഓടയില്‍ വീണ് ഒരാള്‍ മരിച്ചു. തടമ്പാട്ടുതാഴം സ്വദേശി കല്ലൂട്ടി വയല്‍ എംപി ഷംസീര്‍ ആണ് മരിച്ചത്. 44 വയസ്സായിരുന്നു. ശക്തമായ മഴയില്‍ വെള്ളം നിറഞ്ഞ് കവിഞ്ഞ ഓടയില്‍ വീണാണ് ദാരുണാന്ത്യം. വേങ്ങേരി കാര്‍ഷിക വിപണന കേന്ദ്രത്തിന് സമീപം വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം.

കാര്‍ഷിക വിപണന കേന്ദ്രത്തില്‍ ക്യാമ്പ് ചെയ്യുന്ന എന്‍ഡിആര്‍എഫിന്റെ സംഘം ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഓടയില്‍ നിന്ന് അല്‍പ ദൂരം ഒഴുകി പോയ ഷംസീറിനെ കരക്കെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചെറിയ ആരോഗ്യപ്രശ്‌നമുള്ള വ്യക്തി കൂടിയാണ് ഷംസീര്‍. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!