
കോഴിക്കോട് : വീഡിയോ ചിത്രീകരണത്തിനി ടെ കാറിടിച്ച് യുവാവ് മരിച്ച സം ഭവത്തില്‍ കാറുടമയായ യുവതി യെ ചോദ്യംചെയ്യും. അപകടമു ണ്ടാക്കിയ ബെന്‍സ് കാറിന്റെ ഉടമ കോഴിക്കോട് സ്വദേശിനി യാണെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയതിന്റെ അടിസ്ഥാന ത്തിലാണ് വെള്ളയില്‍ പൊലീ സ് ഇവരെ ചോദ്യംചെയ്യാന്‍ വി ളിപ്പിച്ചത്.
തെലങ്കാന സ്വദേശിയുടെ ഉട മസ്ഥതയിലായിരുന്നു കാര്‍ എന്നായിരുന്നു പ്രാഥമിക വിവ രം. ഇദ്ദേഹം ചോദ്യംചെയ്യലിന് ഹാജരാകാത്ത സാഹചര്യ ത്തില്‍ പൊലീസ് തെലങ്കാനയി ലെത്തിയപ്പോഴാണ് കാര്‍ വില്‍ പ്പന നടത്തിയ കാര്യം വ്യക്തമായത്. ഹൈദരാബാദിലുള്ള കാര്‍ കമ്പനി ഡല്‍ഹിയിലുള്ള മറ്റൊ രു സ്ഥാപനത്തിനാണ് വില്‍പ്പന നടത്തിയത്. കോഴിക്കോട് സ്വ ദേശിയായ യുവതി കാര്‍ വാങ്ങി യെങ്കിലും ഉടമസ്ഥത മാറ്റിയിരു ന്നില്ലെന്ന് പൊലീസ് കണ്ടെത്തി. കാര്‍ വില്‍പ്പനയുമായി ബന്ധ പ്പെട്ട വിശദവിവരങ്ങള്‍ ഇവരില്‍ നിന്ന് ചോദിച്ചറിയാനാണ് പൊ ലീസ് ശ്രമം.
ഡിസംബര്‍ 11നാണ് കേസി നാസ്പദമായ സംഭവം. ആഡം ബര കാറുകളുടെ വീഡിയോ ചി ത്രീകരിക്കുന്നതിനിടെ ബീച്ച് റോ ഡിലായിരുന്നു അപകടം. റോ ഡിന് നടുവില്‍നിന്ന് വീഡിയോ ചിത്രീകരിക്കുകയായിരുന്ന തണ്ണീര്‍പ്പന്തല്‍ സ്വദേശി ആല്‍വി നാണ് കാറിടിച്ച് മരിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




