HIGHLIGHTS : Young man dies after toilet wall collapses
ഇരിങ്ങാലക്കുടയില്‍ ശുചിമുറിയുടെ ചുമര്‍ ഇടിഞ്ഞുവീണ് യുവാവ് മരിച്ചു. നെടുമ്പള്ളി വീട്ടില്‍ ബൈജു(49) ആണ് മരിച്ചത്. കാറളം ചെമ്മണ്ട ബാലവാടിക്ക് സമീപത്തുള്ള ഇദേഹത്തിന്റെ വീടിന് പുറത്തെ ഓടിട്ട കുളിമുറിയാണ് തകര്‍ന്ന് വീണത്. ഉച്ചയോടെയാണ് സംഭവം.

കുളിക്കാനായി ശുചിമുറിയില്‍ കയറിയസമയത്താണ് ശക്തമായ കാറ്റിലും മഴയിലും കുളിമുറിയുടെ ചുമര്‍ തകര്‍ന്ന് ബൈജുവിന്റെ ദേഹത്തേക്ക് വീണത്. സംഭവം നടന്ന ഉടനെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇതിനടിയില്‍പ്പെട്ടുപോയ ഇദേഹത്തെ ആശുപത്രയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
പോസ്റ്റുമോര്‍ട്ട നടപടികള്‍ക്ക് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു