കോഴിയെ പിടിക്കാന്‍ ശ്രമിക്കവേ കിണറ്റില്‍ വീണു പരിക്കേറ്റ യുവാവ് മരിച്ചു

തിരൂര്‍: കോഴിക്കടയില്‍ നിന്നും പറന്നു പോയ കോഴിയെ പിടിക്കാന്‍ പോയി കിണറ്റില്‍ വീണ് ഗുരുതരമായി പരിക്കേറ്റ താനാളൂരിലെ തടത്തില്‍ അബുവിന്റെ മകന്‍ അലി (38) മരിച്ചു.

കഴിഞ്ഞ ദിവസം താനാളൂര്‍ പകരയില്‍ അലി നടത്തിവരുന്ന കോഴിക്കടയിലെ കിണറിലാണ് അപകമുണ്ടായത്. ഒന്നര മണിക്കൂര്‍ നേരത്തേ അശ്രാന്ത പരിശ്രമത്തിനൊടുവിലാണ് അലിയെ ഫയര്‍ഫോഴ്‌സും നാട്ടുകാരും പുറത്തെടുത്തത്. നട്ടെല്ലിന് ക്ഷതമുള്‍പ്പെടെ അലിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കോട്ടക്കലെ സ്വകാര്യ ആശുപത്രിയില്‍ കഴിയവെ ഇന്ന് രാത്രി എട്ടുമണിയോടാണ് അലി മരണത്തിനു കീഴടങ്ങിയത്.

ഭാര്യ: സാജിദ, മാതാവ്: സുലൈഖ, മക്കള്‍: സഹീര്‍,മുഹമ്മദ് സിനാന്‍ ,സാദിഖലി സഹോദരി: ഹാജറ.ഖബറടക്കം ശനിയാഴ്ച രാവിലെ 9.30ന് താനാളൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Share news
error: Content is protected !!
Scroll to Top