Section

malabari-logo-mobile

വികസനത്തില്‍ ഹൈഡ്രോഗ്രാഫിക് വിംഗിന് സുപ്രധാന പങ്ക്: മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ

HIGHLIGHTS : ലോക ഹൈഡ്രോഗ്രാഫിക് ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു കേരളത്തിന്റെ വികസനത്തില്‍ ഹൈഡ്രോഗ്രാഫിക് വിംഗിന് സുപ്രധാന പങ്കുണ്ടെന്ന് ഫിഷറീസ് മന്ത്രി ജെ. മ...

കേരളത്തിന്റെ വികസനത്തില്‍ ഹൈഡ്രോഗ്രാഫിക് വിംഗിന് സുപ്രധാന പങ്കുണ്ടെന്ന് ഫിഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ. തൈക്കാട് ഗസ്റ്റ്ഹൗസില്‍ ഹൈഡ്രോഗ്രാഫിക് ദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തിന്റെ സാമ്പത്തിക പാരിസ്ഥിതിക നിലനില്‍പ്പിനും വികസനത്തിനും സമുദ്രത്തിന് വലിയ പങ്കുണ്ട്.

ഹാര്‍ബര്‍ അടിത്തട്ടുകളില്‍ പല സാഹചര്യത്തിലും മണ്ണടിയുന്നുണ്ട്. ഇവ കൃത്യമായി പരിശോധിക്കുന്നതിലൂടെ വള്ളം മറിയുന്നതു പോലുള്ള ദുരന്തങ്ങള്‍ തടയാനാകും. അഴിമുഖങ്ങളിലും ഹാര്‍ബറുകളിലും അടിഞ്ഞു കൂടുന്ന മണ്ണിന്റേയും അവിടെല്ലാം എത്രത്തോളം ഡ്രെഡ്ജ് ചെയ്യണമെന്നുമുള്ള കൃത്യമായി വിവരങ്ങള്‍ ഉള്‍പ്പടുത്തി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണമെന്ന് മന്ത്രി പറഞ്ഞു. ഇതിലൂടെ സമുദ്രമാര്‍ഗമുള്ള ഗതാഗതം സുഗമമാക്കാനാകും. മുതലപ്പൊഴി മുതല്‍ തങ്കശ്ശേരി വരെ ഹൈഡ്രോഗ്രാഫിക് വിംഗ് നടത്തിയ സര്‍വ്വേയുടെ റിപ്പോര്‍ട്ട് മന്ത്രി വിവിഡ് കോര്‍പ്പറേഷന് കൈമാറി.

sameeksha-malabarinews

സുരക്ഷിതമായ ജലഗതാഗതത്തിനും തുറമുഖങ്ങളുടേയും മത്സ്യബന്ധനമേഖലകളുടേയും സുരക്ഷിത സ്ഥാനങ്ങള്‍ കണ്ടെത്തുന്നതിനും അപകടസാധ്യതയുള്ള പ്രദേശങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനും കഴിയുന്നത് ഹൈഡ്രോഗ്രാഫിക് സംവിധാനത്തിന്റെ മേന്മയാണെന്ന് ദിനാഘോഷ വേളയില്‍ നല്‍കിയ സന്ദേശത്തില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു.

ചടങ്ങില്‍ വി. എസ്. ശിവകുമാര്‍ എം. എല്‍. എ. അധ്യക്ഷത വഹിച്ചു. സമുദ്രമാര്‍ഗമുള്ള വികസനത്തിന്റെ പാത ഒരുക്കാന്‍ ഹൈഡ്രോഗ്രാഫിക് വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാകണമെന്ന് അദ്ദേഹം പറഞ്ഞു. ചീഫ് ഹൈഡ്രോഗ്രാഫര്‍ എ.പി. സുരേന്ദ്രലാല്‍, വിഴിഞ്ഞം സീപോര്‍ട്ട് ലിമിറ്റഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ജയകുമാര്‍. വി. ജിറോഷ്‌കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് നടന്ന സെമിനാറില്‍ ജി. പ്രശാന്ത് നായര്‍, ഡോ. കെ. കെ. രാമചന്ദ്രന്‍, ജിമ്മി ജോര്‍ജ്, ഡോ. റ്റി.എന്‍. പ്രകാശ് തുടങ്ങിയവര്‍ വിഷയാവതരണം നടത്തി. ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനവും സര്‍വ്വേ റിപ്പോര്‍ട്ടുകളുടെ പ്രദര്‍ശനവും നടന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!