മലപ്പുറം: ചങ്ങരംകുളത്ത് യുവാവിന് ക്രൂരമര്‍ദ്ദനം. ആലംകോട് സ്വദേശി സല്‍മാനുല്‍ ഫാരിസിനാണ് ക്രൂരമായി മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തില്‍ താടിയെല്ലിനും ചെവിയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആയുധവും വടിയും ഉപയോഗിച്ചാണ് അക്രമം നടത്തിയത്.
ഫുട്‌ബോള്‍ കളിക്കാന്‍ പോയ സല്‍മാനുല്‍ ഫാരിസിനെ കളി സ്ഥലത്ത് നിന്ന് നടുവട്ടം സ്വദേശിയായ യുവാവ് കടം വാങ്ങിയ പണത്തിന്റെ കാര്യം സംസാരിക്കാനാണെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റി കൊണ്ട് പോയാണ് മര്‍ദ്ധിച്ചതെന്നാണ് റിപ്പോര്‍ട്ട്.
യുവാവിനെ ആദ്യം ചങ്ങരംകുളത്തെ ആശുപത്രിയിലും പിന്നീട് പെരിന്തല്‍മണ്ണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ ചങ്ങരംകുളം പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായാണ് സൂചന.




