Section

malabari-logo-mobile

ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം ഒരാള്‍ക്ക് കുത്തേറ്റു

HIGHLIGHTS : തിരൂരങ്ങാടി: ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഓറീസ സ്വദേശി പ്രകാശന്‍ (24) ന് കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോ...

തിരൂരങ്ങാടി: ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഓറീസ സ്വദേശി പ്രകാശന്‍ (24) ന് കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. നില ഗുരുതരമായി തുടരുകയാണ്.

പാലത്തിങ്ങല്‍ പള്ളിപ്പടി സ്വദേശിയുടെ വാടക ക്വാര്‍ട്ടേഴ്‌സില്‍ പ്രകാശന്‍ രണ്ടുമാസം മുമ്പാണ് താമസമാരംഭിച്ചത്.
വ്യാഴാഴ്ച റൂമിലേക്ക് പുതിയതായി എത്തിയ ഒറീസ്സ സ്വദേശിയാണ് കത്തി കൊണ്ട് വയറിന് കുത്തിയത്.പ്രതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു .

sameeksha-malabarinews

തിരൂരങ്ങാടി സ്റ്റേഷന്‍ പരിധിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാഴ്ച മുമ്പ് ഒരാള്‍ മരിച്ചിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!