തിരുന്നാവായയില്‍ ഓടുകൊണ്ട് വീട്ടമ്മയുടെ തലക്കടിച്ച് പരുക്കേല്‍പ്പിച്ച യുവാവ് പിടിയില്‍

തിരൂര്‍; വാക്കുതര്‍ക്കത്തെ തുടര്‍ന്ന് വീട്ടമ്മയെ ഓടു കൊണ്ട് തലക്കടിച്ച് പരുക്കേല്‍പ്പിച്ച കേസില്‍ യുവാവിനെ തിരൂര്‍ പോലീസ് അറസ്റ്റു ചെയ്തു.
തിരുന്നാവായ കൊടക്കല്‍ വാവൂര്‍ കുന്ന് കല്ലിങ്ങല്‍ പറമ്പില്‍ സുഭാഷ് (30) ആണ് അറസ്റ്റിറ്റിലായത്. തിരുനാവായ ഐശ്വര്യ ഭവനില്‍ പരേതനായ കളത്തും പറമ്പില്‍ വാസുദേവന്റെ ഭാര്യ വിലാസിനി (45)ക്കാണ് പരിക്കേറ്റത് വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ പരിസരത്തെ ആളുകള്‍ ജുമുഅ നമസ്‌കാരത്തിന് പോയ സമയത്തായിരുന്നു അക്രമം.

തിരുനാവായ പഞ്ചായത്ത് ഓഫിസിനു പിന്നിലുള്ള വീട്ടിനു പുറത്ത് അരി കഴുകിക്കൊണ്ടിരിക്കുമ്പോഴാണ് പിന്നില്‍ നിന്നും ഓടുകൊണ്ട് തലക്കടിച്ചത്. വീട്ടമ്മ ബഹളം വെച്ചതോടെ അയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തലക്കടിയേറ്റ സാരമായ പരിക്കുകളോടെ വീട്ടമ്മയെ കൊടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രണ്ട് ദിവസം മുമ്പ് ഇവര്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കമുണ്ടായിരുന്നു ഇതിലുള്ള വിരോധമാണ് അക്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

 

Share news
error: Content is protected !!
Scroll to Top