തിരൂരില്‍ കുട്ടിയുടെ സ്വര്‍ണ മാല പൊട്ടിച്ചോടിയ യുവതി പിടിയില്‍

തിരൂര്‍: കുട്ടിയുടെ സ്വര്‍ണ മാല പൊട്ടിച്ചോടിയ തമിഴ് യുവതിയെ തിരൂര്‍ പോലീസ് പിടികൂടി. തമിഴ്‌നാട് മധുര സ്വദേശി മീനാക്ഷികോവിലകത്ത് ദിവ്യ(35)യാണ് പോലീസ് പിടിയിലായത്.

കൂടെയുണ്ടായിരുന്ന സ്ത്രീക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ വൈകുന്നേരം നാലിനാണ് സംഭവം. തിരൂര്‍ മാര്‍ക്കറ്റിലെ അഭിലാഷ് ജ്വല്ലറിയില്‍ സ്വര്‍ണം വാങ്ങിക്കാന്‍ വന്ന സ്ത്രിയുടെ കൂടെയുണ്ടായിരുന്ന കുട്ടിയുടെ കഴുത്തിലെ സ്വര്‍ണമാലയാണ് തമിഴ്‌നാട് സ്വദേശികള്‍ പൊട്ടിച്ചോടിയത്.

ഇവര്‍ പല ജില്ലകളിലും സമാന കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
കോടതിയില്‍ ഹജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Share news
error: Content is protected !!
Scroll to Top