ജോലിക്ക് പോകാന്‍ നിര്‍ബന്ധിച്ചതിന് ഭാര്യക്കും കുഞ്ഞിനും നേരെ യുവാവിന്റെ ആക്രമണം; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

കൊല്ലം: ജോലിക്ക് പോകാന്‍ നിര്‍ബന്ധിച്ചതിന് ഭാര്യക്കും കുഞ്ഞിനും നേരെ യുവാവിന്റെ ആക്രമണം. സ്വന്തം ഭാര്യയെ വിറക് കഷ്ണം കൊണ്ട് തലയ്ക്കടിച്ചായിരുന്നു ആക്രമണം. ഒന്നരവയസ്സുള്ള ഇവരുടെ കുഞ്ഞിനെ തൂക്കിയെടുത്തു കട്ടിലിലേക്കെറിഞ്ഞ് പരിക്കേല്‍പ്പിച്ചതായും പോലീസ് പറഞ്ഞു. തഴുത്തല മിനി കോളനിയില്‍ സുധീഷ് ഭവനത്തില്‍ സുധീഷ് (27) ആണ് ഭാര്യക്കും കുഞ്ഞിനും നേരെ ആക്രമണം നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. കോടതി റിമാന്‍ഡ് ചെയ്തു.

ജോലിക്ക് പോകാന്‍ സ്ഥിരമായി ഭാര്യ ലക്ഷമി സുധീഷിനോട് ആവശ്യപ്പെട്ടുവെങ്കിലും ഇയാള്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം പതിവായിരുന്നു.

ജനുവരി 26-ന് വൈകീട്ട്, ജോലിക്കു പോകാതെ വീട്ടില്‍ നില്‍ക്കുന്ന സുധീഷിനോട് ജോലിക്ക് പോകണമെന്നും പണയംവെച്ച സ്വര്‍ണാഭരണങ്ങള്‍ എടുത്തുനല്‍കണമെന്നും ആവശ്യപ്പെട്ടതായിരുന്നു പ്രകോപനത്തിനു കാരണം.

സബ് ഇന്‍സ്‌പെക്ടര്‍മാരായ സുജിത് ബി.നായര്‍, റെനോക്‌സ്, ജോയി, ഗിരീശന്‍, സി.പി.ഒ. അനൂപ്, ജാസ്മിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Share news
error: Content is protected !!
Scroll to Top