Section

malabari-logo-mobile

തേഞ്ഞിപ്പലത്ത് എക്‌സൈസിന്റെ വന്‍ ലഹരി വേട്ട ; കഞ്ചാവും, ചരസും ,ഹാഷിഷ് ഓയിലും പിടികൂടി

HIGHLIGHTS : തേഞ്ഞിപ്പലം : മാരക ലഹരികളായ കഞ്ചാവ്, ഹാഷിഷ് ഓയില്‍, ചരസ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുമായി യുവാവിനെ പിടികൂടി . പരപ്പനങ്ങാടി എക്‌സൈസ് ഇന്‍സ്‌പെക്ട...

തേഞ്ഞിപ്പലം : മാരക ലഹരികളായ കഞ്ചാവ്, ഹാഷിഷ് ഓയില്‍, ചരസ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുമായി യുവാവിനെ പിടികൂടി . പരപ്പനങ്ങാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.കെ മുഹമ്മദ് ഷഫീഖ് ഉള്‍പ്പെടെയുള്ള ഷാഡോ ടീമും മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയും ഉള്‍പ്പെടെ നടത്തിയ സംയുകത വാഹന പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഫറോക്ക് കരുവന്‍ തിരുത്തി സ്വദേശി കടന്നലില്‍ വീട്ടില്‍ മുഹമ്മദ് മര്‍ജാന്‍ (27) ആണ് എക്‌സൈസ് വലയിലായത്.

ഇയാളില്‍ നിന്നും 1.600 കിലോഗ്രാം കഞ്ചാവും 1. 300 കിലോഗ്രാം ചരസും 75 ഗ്രാം ഹാഷിഷ് ഓയിലും മാരകായുധങ്ങളായ ഇരുതലമൂര്‍ച്ചയുള്ള വിടവാളും, നെഞ്ചക്ക് ഉള്‍പ്പെടെയുള്ളതും പിടിച്ചെടുത്തു. ഇയാള്‍ സഞ്ചരിച്ച വാഗണ്‍ ആര്‍ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഭാഗത്ത് ലഹരി വസ്തുക്കള്‍ വിതരണത്തിനായി എത്തുന്നുണ്ടെന്ന മലപ്പുറം ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരപ്പനങ്ങാടി എക്‌സൈസ് കാലിക്കറ്റ് സര്‍വകലാശാലക്ക് സമീപം റെയ്ഡ് നടത്തിയത്.

sameeksha-malabarinews

റെയ്ഡില്‍ ഇന്‍സ്‌പെക്ടര്‍ക്ക് പുറമെ പ്രിവന്റീവ് ഓഫീസര്‍മാരായ പ്രജോഷ് കുമാര്‍, ബിജു, പ്രദീപ് കുമാര്‍, ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍മാരായ ടി ഷിജുമോന്‍, സന്തോഷ് ടി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശിഹാബുദ്ദീന്‍, നിതിന്‍, പ്രദീപ് എ പി, സാഗിഷ് എക്‌സൈസ് ഡ്രൈവര്‍മാരായ ചന്ദ്രമോഹന്‍, വിനോദ് കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!