Section

malabari-logo-mobile

താനൂരില്‍ മാരക മയക്കുമരുന്നും ആയുധങ്ങളുമായി യുവാവ് പിടിയില്‍

HIGHLIGHTS : Young man arrested with deadly drugs and weapons in Tanur

താനൂര്‍: അതിമാരകമായ മയക്കുമരുന്നും പണവും ആയുധങ്ങളുമായി യുവാവ് താനൂര്‍ പോലീസിന്റെ പിടിയിലായി. താനൂര്‍ കണ്ണന്തളിയില്‍ സ്വദേശി ജാഫര്‍ അലി(37)ആണ് പിടിയിലായത്. മലപ്പുറം ജില്ലയിലേക്ക് മയക്കുമരുന്ന് കടത്തുന്നതായി ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വീട്ടില്‍ നിന്നും 1.70 ഗ്രാം MDMA യും 76,000 രൂപയും ആയുധങ്ങളായ ഒരു കൊടുവാള്‍ ഒരു നെഞ്ചക്ക്. 7 വിവിധ ആകൃതിയിലുള്ള കത്തികള്‍. കത്തികള്‍ മൂര്‍ച്ച കൂട്ടുന്നതിനുള്ള അരം . ഒരു ഇരുമ്പ് പൈപ്പ് അഞ്ച് മരത്തിന്റെ വടികള്‍ .റൂമിലെ അലമാര നിന്നും ഒരു എയര്‍ഗണ്‍. MDMA അളന്നു ‘നല്‍കുന്നതിനുള്ള മെത്ത് സ്‌കെയില്‍ . MDMA ആവശ്യക്കാര്‍ക്ക് ചെറിയ പാക്കറ്റുകള്‍ ആയി നല്‍കുന്നതിനുള്ള കവറുകളും കണ്ടെത്തി.

sameeksha-malabarinews

സമാനമായ രീതിയില്‍ 2021 ല്‍ ഹാഷിഷ് ഓയിലും ആയുധവും കൈവശം വെച്ചതിനു ഇയാള്‍ക്കെതിരെ താനൂര്‍ പോലീസ് സ്റ്റേഷനില്‍ കേസ് എടുത്തിട്ടുണ്ട്. പ്രതിക്കെതിരെ ഫോറസ്റ്റ് കേസും നിലവിലുണ്ട്.

താനൂര്‍ സബ് ഇന്‍സ്പെക്ടര്‍ കൃഷ്ണ ലാല്‍ ആര്‍ ഡി, സബ് ഇന്‍സ്പെക്ടര്‍ ഷൈലേഷ് പി എം, സിപിഒ മാരായ സലേഷ്, സന്ദീപ്, സുജിത്, മോഹനന്‍,സജീഷ്, നിഷ എന്നിവരും ഡാന്‍സഫ് ടീം സിപിയോ ജിനേഷ്, അഭിമന്യു, ആല്‍ബിന്‍ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് വീട് സെര്‍ച്ച് നടത്തി പ്രതിയെയും ആയുധങ്ങളും മയക്കുമരുന്നും പിടികൂടിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!