HIGHLIGHTS : Calicut University News; Dr. M. Manoharan ISPS Award

കാലിക്കറ്റ് സര്‍വകലാശാലാ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം പ്രൊഫസറും സിന്‍ഡിക്കേറ്റംഗവുമായ ഡോ. എം. മനോഹരന് ഫെലോ ഓഫ് ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ പ്രോബബിലിറ്റി ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് (ഐ.എസ്.പി.എസ്.) പുരസ്‌കാരം. സ്റ്റാറ്റിസ്റ്റിക്സ് മേഖലയിലെ പ്രൊഫഷണലുകള്‍ ചേര്‍ന്ന് രൂപവത്കരിച്ച ഇന്ത്യയിലെ പ്രമുഖ സംഘടനയാണ് ഐ.എസ്.പി.എസ്. പ്രോബബിലിറ്റി, സ്റ്റാറ്റിസ്റ്റിക്സ് മേഖലകളുടെ പ്രോത്സാഹനത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഡോ. എം. മനോഹരന് അവാര്‍ഡ്. സ്റ്റാറ്റിസ്റ്റിക്സിലും അനുബന്ധ വിഷയങ്ങളിലുമായി അന്താരാഷ്ട്ര ജേണലുകളില്‍ 80-ലധികം പ്രബന്ധങ്ങള്‍ ഇദ്ദേഹത്തിന്റേതായുണ്ട്. അന്താരാഷ്ട്ര സെമിനാറുകളില്‍ നൂറിലേറെ പ്രബന്ധങ്ങളും അവതരിപ്പിച്ചു. 13 പേര്‍ ഇതിനകം ഇദ്ദേഹത്തിന് കീഴില്‍ പി.എച്ച്.ഡി. പൂര്‍ത്തീകരിച്ചു. കാലിക്കറ്റ് സര്‍വകലാശാലാ രജിസ്ട്രാറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.വിദൂരവിഭാഗം കലാ-കായികമേള രജിസ്‌ട്രേഷന്‍ 10 മുതല്‍
കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള കലാ-കായിക മേളയില്‍ പങ്കെടുക്കുന്നതിന് ജനുവരി 10 മുതല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. മേള ജനുവരി 31 മുതല്‍ ഫെബ്രുവരി 4 വരെ സര്‍വകലാശാലാ കാമ്പസില്‍ നടക്കും. ജനുവരി 31, ഫെബ്രുവരി 1 തീയതികളില്‍ കായിക മത്സരങ്ങളും ഫെബ്രുവരി 2 ന് സ്റ്റേജിതര കലാമത്സരങ്ങളും ഫെബ്രുവരി 3,4 ന് സ്റ്റേജ് ഇനങ്ങളുമാണ് നടക്കുക. മത്സര ഇനങ്ങളുടെ വിശദവിവരങ്ങളും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ലിങ്കും വിദൂര വിദ്യാഭ്യാസ വിഭാഗം വെബ്‌സൈറ്റില്‍ 10 മുതല്‍ ലഭ്യമാകുമെന്ന് ജനറല്‍ കണ്‍വീനര്‍ അറിയിച്ചു.

സര്‍വകലാശാലാ പഠനവിഭാഗത്തിലെ ഒന്നാം സെമസ്റ്റര്‍ എം.എ. വിമണ്‍ സ്റ്റഡീസ് നവംബര്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 16 വരെയും 170 രൂപ പിഴയോടെ 18 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. നവംബര്‍ 2021 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.