മധ്യപ്രദേശില്‍ ചെറുവിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു

മധ്യപ്രദേശിലെ റേവയില്‍ ചെറുവിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു.

സംസ്ഥാന തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെ മധ്യപ്രദേശിലെ റേവ ജില്ലയില്‍ ട്രെയിനര്‍ വിമാനം തകര്‍ന്നുവീണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രി 11.30 ഓടെയാണ് അപകടം. സംഭവത്തില്‍ വിമാനത്തിലുണ്ടായിരുന്ന ട്രെയിനി പൈലറ്റിനും പരിക്കേറ്റു.

അപകടത്തില്‍ ക്യാപ്റ്റന്‍ വിശാല്‍ യാദവ് (30) ആണ് മരിച്ചത്. ട്രെയിനി പൈലറ്റ് അന്‍ഷുല്‍ യാദവിനെ പരിക്കുകളോടെ സഞ്ജയ് ഗാന്ധി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പരിശീലന പറക്കനിലിനിടെ ചോര്‍ഹട്ട എയര്‍സ്ട്രിപ്പില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ ക്ഷേത്രത്തിന്റെയും മരത്തിന്റെയും ഇടയിലായാണ് വിമാനം തകര്‍ന്നതെന്ന് ചോര്‍ഹട്ട പോലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് ജെ പി പട്ടേല്‍ പറഞ്ഞു.

 

 

Share news
error: Content is protected !!
Scroll to Top