കല്യാണമണ്ഡപത്തിലെ ഡ്രസിങ്ങ് റൂമില്‍ ഒളിക്യാമറ വെച്ച യുവാവിനെ സ്ത്രീകള്‍ പൊക്കി

കോട്ടയം : ഓഡിറ്റോറിയത്തിലെ സ്ത്രീകളുടെ ഡ്രെസിങ്ങ് മുറിയില്‍ ഒളിക്യാമറവെച്ച ഇവന്‍ മാനേജ്‌മെന്റ് സംഘത്തിലെ യുവാവിനെ സ്ത്രീകള്‍ തന്നെ പിടികൂടി. കൊടുങ്ങല്ലൂര്‍ പുല്ലൂറ്റുകര സ്വദേശി അന്‍വര്‍ സാദത്ത്(23) ആണ് ഞായറാഴ്ച കല്യാണമണ്ഡപത്തില്‍ വെച്ച് പിടിയിലായത്.
തലയോലപറമ്പിലുള്ള ഓഡിറ്റോറിയത്തിലാണ് സംഭവം നടന്നത്. വിവാഹം നടത്തിക്കൊടുക്കാനെത്തിയ ഇവന്‍ മാനേജ്‌മെന്റ് സംഘത്തിലെ അംഗങ്ങള്‍ ആദ്യം ഡ്രെസിങ്ങ് മുറിയില്‍ കയറി വസ്ത്രം മാറ്റിപുറത്തിറങ്ങി. തുടര്‍ന്ന് ഇതേ മുറിയില്‍ കല്യാണത്തിന് ഭക്ഷണം വിതരണം ചെയ്യുന്ന സ്ത്രീകളും വസ്ത്രം മാറാന്‍ കയറി അപ്പോഴാണ്. ഒരു ബാഗില്‍ മൊബൈല്‍ ഫോണ്‍ റെക്കോര്‍ഡിങ്ങ് ഓണ്‍ ചെയ്ത നിലയില്‍ ഉയര്‍ന്നുനില്‍ക്കുന്നത് ഒരു സ്ത്രീയുടെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന മൊബൈല്‍ ഫോണ്‍ പരിശോധിച്ച ഇവര്‍ വിവാഹം കഴിയുന്നതുവരെ കാത്തു.

പിന്നീട് ഫോണ്‍ പോലീസിന് കൈമാറുകയായിരുന്നു. സ്ത്രീകളുടെ പരാതിയില്‍ പോലീസ് അന്‍വര്‍സാദത്തിനെതിരെ കേസെടുത്തു.

Share news
error: Content is protected !!
Scroll to Top