മുന്‍ ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു

കൊല്‍ക്കത്ത: മുന്‍ ലോക്‌സഭാ സ്പീക്കറും സിപിഎം നേതാവുമായിരുന്ന സോമനാഥ് ചാറ്റര്‍ജി(89)അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദേഹം ഒരാഴ്ചയായി വെന്റിലേറ്ററിലായിരുന്നു. ഇതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് തിങ്കളാഴ്ച രാവിലെ എട്ടരയോടെ മരണം സംഭവിച്ചത്.

മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഏറെ നാളായി അദേഹം ചികിത്സയിലായിരുന്നു.

നാലു പതിറ്റാണ്ടോളം സോമനാഥ് ചാറ്റര്‍ജി പാര്‍ലമെന്റ് അംഗമായിരുന്നു. 2004-2009 ലെ യുപിഎ ഭരണകാലത്ത് ലോക്‌സഭാ സ്പീക്കറായ സോമനാഥ് ചാറ്റര്‍ജി ആസ്ഥാനത്തെത്തിയ ആദ്യത്തെ സിപിഎം നേതാവുകൂടിയായിരുന്നു.

2008 ല്‍ പാര്‍ട്ടിയുമായുണ്ടായ ഭിന്നതകളെ തുടര്‍ന്ന് അദേഹം പുറത്താക്കപ്പെടുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top